ഈ പാട്ട് കേൾക്കുമ്പോഴൊക്കെ വിദ്യാലയജീവിതവും സുഹൃത്തുക്കളും മനസ്സിൽ ഓർമകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടാക്കുന്നു. എന്താണെന്നറിയില്ല.. ആനന്ദവും സങ്കടവും ഒക്കെ കലർന്ന ഒരു അനുഭവം. സ്കൂൾ വളപ്പിലെ തല്ലിമരവും അതിലെ പഴുത്ത കായ്ക്കൾ യൂണിഫോമിൽ തെറിപ്പിച്ച ചുവന്ന നിറവും..അവയുടെ അതുല്യ സ്വാദും.. മധുരിക്കുന്ന പൈപ്പുവെള്ളവും... തണുത്ത ആല്മരക്കാറ്റും.
പ്രധാനാധ്യപകന്റെ ചൂരലും, രാവിലത്തെ പ്രതിജ്ഞ ചൊല്ലലും, ഊണിനു വീട്ടിലേക്കുള്ള നടത്തവും, വൈകുന്നേരത്തെ അവസാന ബെല്ലിനു വീട്ടിലേക്കുള്ള ഓട്ടവും.. സ്കൂൾ ജീവിതം ഒരിക്കലും അവസാനിക്കാതെയിരുന്നെങ്കിൽ എന്ന് ഏതൊരാളും ആശിക്കും.
ചുവന്ന ചാമ്പക്ക അതിന്റെ സ്വാദിനുമുപരി എന്നെ ഓർമിപ്പിക്കുന്നത് മറ്റൊന്നാണ് - അവളുടെ മുഖം. അവളോടെനിക്ക് എന്തായിരുന്നു...? ആ ചാമ്പക്ക പറിക്കുമ്പോൾ തന്നെ കഴിച്ചു നോക്കിയിട്ടുണ്ട് ഞാൻ... പക്ഷെ അത് അവളുടെ കൂടെ പങ്കിട്ടു കഴിച്ചപ്പോൾ ഒക്കെ സ്വാദു കൂടിയതു പോലെ... ആ സ്വാദിന്റെ മാറ്റം പോലെതന്നെ അവർണനിയമാണ് അവളോടെനിക്ക് ഉണ്ടായിരുന്നതും... ഒന്നുറപ്പാണ്.. അത് പ്രേമമായിരുന്നില്ല.. മറ്റെന്തോ.. എല്ലാം അവളുടെ മുഖത്ത് വിരിയുന്ന ആ ചിരിക്കു വേണ്ടി മാത്രം...
വെയിൽചൂടിൽ കൂട്ടുകാരോടൊപ്പം സ്കൂൾ മൈതാനത്തെ ക്രിക്കറ്റ് കളിയുടെ ഹരം... ബെല്ലടിക്കുമ്പോൾ ക്ലാസ്സിലേക്കുള്ള ഓട്ടം.. അധ്യാപകന്റെ തുറിച്ചു നോട്ടം... പുതിയ നോട്ടുബുക്കിന്റെ മണം... ഒന്നും... ഒന്നിനും പകരമാകില്ല..
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്താകണം എന്ന് ചോദിച്ചാൽ വേറെ ഒന്നും ചിന്തിക്കില്ല... എന്റെ ഉത്തരം ഇതാകും... "ഒരു ഗ്രാമത്തിലെ വിദ്യാലയത്തിൽ പഠിച്ചു വളർന്ന്, അവിടത്തന്നെ അധ്യാപകനായി, ഒരു ജന്മം മുഴുവൻ അങ്ങനെ അങ്ങനെ...".
വിദ്യാലയ ജീവിതത്തിന്റെ മധുരസ്മരണകൾ ഉണർത്തുന്ന ഈ സുന്ദര ഗാനം ആസ്വദിക്കാം..