എന്തുകൊണ്ട് കേജരിവാളിന്റെ വിജയം പ്രാധാന്യമർഹിക്കുന്നു?
അരവിന്ദ് കേജരിവാൾ. ഉദ്യോഗം വലിച്ചെറിഞ്ഞു രാഷ്ട്രീയത്തിലേക്ക് വന്നിട്ട് ഒരുപാടൊന്നും ആയിട്ടില്ല... അണ്ണാ ഹസാരെയോടൊപ്പം ചേർന്ന് അഴിമതി തുടച്ചുമാറ്റാൻ ജനലോക്പാൽ ബില്ല് പാസ്സാക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനോടും പ്രതിപക്ഷത്തോടും യുദ്ധം പ്രഖ്യാപിച്ച സാധാരണക്കാരൻ... ആം ആദ്മി.. പോലീസിന്റെ തല്ലും പ്രതിപക്ഷ പാർട്ടികളുടെ തോരാത്ത പഴിയും പുച്ഛവും... ഒടുവിൽ ഇയാളുടെ പേരിൽ അഴിമതിയോ മറ്റു ആരോപണമോ ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ ( ഉണ്ടാക്കാനും കഴിഞ്ഞില്ല) രാഷ്ട്രീയ കടൽക്കിഴവന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങാനും അതുവഴി ജനലോക്പാൽ അവതരിപ്പിച്ചു നടപ്പിലാക്കുവാനും വെല്ലുവിളിച്ചു... അഴിമതി ചെയ്യാതെ രാഷ്ട്രീയത്തിൽ വിജയിക്കാൻ സാധിക്കില്ല എന്ന അവരുടെ ധാരണ അവരെ അതിനു പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. പക്ഷെ...
ഡിസംബർ 8 2013 ന് രാജ്യം ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു... അരവിന്ദ് കേജരിവാൾ എന്ന ചൂലേന്തിയ കുറിയ മനുഷ്യൻ 15 വര്ഷങ്ങളായി ഇന്ദ്രപ്രസ്ഥം വാണിരുന്ന അഴിമതിയുടെ സ്തംഭത്തെ തകർത്തു തൂത്തു കളഞ്ഞു. അഴിമതിക്കെതിരെയുള്ള ആ മനുഷ്യന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കം 60 വര്ഷങ്ങളായി ഭാരതം ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ തലയറുത്ത് തന്നെയായതു സാധാരണക്കാർ എത്രത്തോളം രാഷ്ട്രീയപ്പാർട്ടികളെ വെറുത്തു എന്നതിന്റെ സാക്ഷ്യപ്പെടുത്തലാകാം. ഇനി എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ വിജയത്തിന് ഇത്രയേറെ മാറ്റ് എന്ന് പരിശോധിക്കാം..
വെറും 7 മാസത്തെ ജനസമ്പർക്കം മാത്രമാണ് ആം ആദ്മി പാര്ട്ടിക്കുള്ളത്. എന്നിട്ടും ഡൽഹിയിൽ 28 സീറ്റുകൾ പാർട്ടി വിജയിച്ചു.
പാര്ട്ടിയുടെ ചിഹ്നം - ചൂല് - തികച്ചും പ്രതീകാത്മകം - അഴിമതിയെ തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധം. പാര്ട്ടിയുടെ ചിഹ്നം ചൂല് ആണ് പ്രഖ്യാപിക്കുന്നത് ഡൽഹിയിലെ പാതയോരം തൂത്തുവാരിക്കൊണ്ട് തന്നെയായിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും ചിരിച്ചും പുച്ചിച്ചും കളിയാക്കിയും ആനന്ദിച്ചു... പതിനഞ്ചു വർഷങ്ങളായി തലസ്ഥാനം ഭരിച്ചിരുന്ന മഹിളാരത്നം "ആരാണീ കേജരിവാൾ ... എവിടെ നിന്നോ വന്ന ഒരാൾ.. അയാൾക്ക് എന്തറിയാം...?" എന്നിങ്ങനെ ധാർഷ്ട്യം മുഴക്കി. പലരും ഈ പാര്ട്ടിക്കു അഴിമതി വിരോധ അജണ്ട മാത്രമേയുള്ളൂ വികസന അജണ്ട ഇല്ല എന്നും ആരോപണമുന്നയിച്ചു. അഴിമതി തുടച്ചു നീക്കിയാൽ മാത്രമേ വികസനം സാധ്യമാവൂ എന്ന് ആം ആദ്മി തിരിച്ചടിച്ചു.
ആം ആദ്മി പാര്ട്ടിയുടെ വിജയത്തിന് കാരണമായ ഘടകങ്ങൾ:
1: അഴിമതി നിറഞ്ഞ കേന്ദ്ര ഭരണത്തിൽ വെറുപ്പ് പേറിയ ജനം
2: മുഖ്യമന്ത്രിയുടെ ജനവികാര വിരുദ്ധ പ്രസ്താവനകൾ
3: കോണ്‍ഗ്രസിന്റെ യുവനായകൻ രാഹുലിന്റെ "നല്ല"(പപ്പു) ഇമേജ്
4: ഡൽഹിയിലെ കൂട്ട ബലാത്സന്ഗവും തുടര്ന്നുള്ള പ്രസ്താവനകളും.
5: 15 വര്ഷമായിട്ടും അർബൻ പ്രദേശങ്ങളിൽ പോലും പലയിടങ്ങളിലും എത്തിപ്പെടാത്ത വികസനം
6: ഡൽഹിയിലെ തീരാത്ത ജലദൗർലഭ്യം , അതിനു പിന്നിലെ രാഷ്ട്രീയം
7: ചൂല് കയ്യിലേന്തി ഇലക്ഷൻ പ്രചരണം നടത്തിയ യുവാക്കൾ.
8: അണ്ണാ ഹസാരെ കേജരിവാൾ കോമ്പിനേഷൻ.
9: ജനലോക്പാൽ നിലവിൽ വന്നുകാണാൻ യുവജനങ്ങളുടെ ആഗ്രഹം.
10: ആം ആദ്മി ഇലക്ഷൻ പ്രചാരണ പരിപാടികളുടെ വ്യത്യസ്തത.
11: നിലവിലെ മുഖ്യമന്ത്രിയുടെ പ്രായവും ആരോഗ്യസ്ഥിതിയും.
അങ്ങനെ നീളുന്നു വസ്തുതകൾ...
ഭരണം കയ്യാളാൻ ഉള്ള ഭൂരിപക്ഷം ലഭിച്ചില്ല എന്നിരിക്കെ, ആം ആദ്മി അവരുടെ നിലപാട് വ്യക്തമാക്കി... പ്രതിപക്ഷത്തിരിക്കാം... ആരോടും കൂട്ട് വേണ്ട... തികച്ചും സ്വാഭാവികവും ഉത്തരവാദിത്വപരവും ആയ സമീപനം. ഈ മുന്നേറ്റം വരുന്ന വലിയ പോരാട്ടങ്ങളിൽ ഊർജ്ജമാക്കി മാറ്റാൻ പുതിയ പടനായകന് കഴിയുമോ... രാജ്യം മുഴുവൻ ആം ആദ്മി പാർട്ടി ചർച്ചാവിഷയമായി എന്നത് നിസ്സംശയം പറയാം.. പക്ഷെ ജനം എന്ന ആം ആദ്മിയുടെ പ്രത്യാശകൾ എന്ന് പൂവണിയും...? കാത്തിരുന്നു കാണാം.
എന്താണ് പ്രത്യാശകൾ:
1: ജനലോക്പാൽ ബില്ല് നിയമമാകണം
2: ഇന്ത്യൻ രാഷ്ട്രീയത്തിലെ കൃമികൾ (ക്രിമിനലുകൾ) പുറത്താകണം
3: കുടുംബ / പാരമ്പര്യ രാഷ്ട്രീയം അവസാനിക്കണം
4: യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം
5: ഭരണത്തിൽ ജനപങ്കാളിത്തം ഉയരണം.
6: കള്ളപ്പണം മുഴുവനും കണ്ടുകെട്ടണം
ജനങ്ങളുടെ ആശകൾ നിറവേറ്റാൻ ആർക്കു സാധിക്കുന്നുവോ അവർ മാത്രം ഭരണപങ്കാളികൾ ആയി നിലനില്ക്കും...ഇതൊക്കെ നടക്കുന്ന നാളേക്ക് വേണ്ടി വോട്ടു ചെയ്യാം... നമ്മുക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം അതാണല്ലോ... !

No comments:
Post a Comment