മലയാളിയുടെ മനസ്സ് നിര്‍വ്വചിക്കാന്‍ ഇമ്മിണി പ്രയാസം തന്നെ. നൂറു ശതമാനം സാക്ഷരരായ മലയാളികള്‍ മലയാളത്തെ വളച്ചൊടിച്ചു സംസാരിക്കുന്ന കൊലവെറി പ്രവണത പുതിയതല്ല.. സര്‍ക്കാരിന്റെ ടൂറിസം വാരഘോഷത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ ഉത്ഘാടക പ്രസംഗം ഒരുപക്ഷെ മലയാളി അവഗണിച്ചേക്കാം...എന്നാല്‍ വിദേശിയായ അതിഥിയുടെ മുറിഞ്ഞ മലയാളത്തിനു മലയാളികള്‍ കണ്ണും കാതും കൂര്‍പ്പിക്കും....കയ്യടിച്ചു പ്രാസന്ഗികന്റെ മനസ്സ് കുളിര്‍പ്പിക്കും...അതാണ് മലയാളി.... മറ്റുള്ളവരുടെ അക്ഷരത്തെറ്റുകളെ രസച്ചരടാക്കി മാറ്റുന്നവന്‍....തെറ്റുചെയ്യുന്നവനെ തിരുത്താന്‍ മെനക്കെടാതെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നവന്‍.... എന്നിട്ട് അത് കണ്ടും കേട്ടും മനസ്സില്‍ ഊറി ഊറി ചിരിക്കുന്നവന്‍... കുഞ്ചന്‍ നമ്പ്യാരുടെ നാട്ടുകാരെ തെറ്റ് പറയാന്‍ കഴിയുമോ...? മാധ്യമങ്ങളിലെ ഭാഷാപ്രയോഗങ്ങള്‍.....ഉച്ഛാരണ വൈകല്യങ്ങള്‍... ഇവയൊന്നും പുതിയ വസ്തുതകളല്ല...... ചാനെലിലെ പെണ്‍കുട്ടികള്‍ മനപ്പൂര്‍വ്വം മലയാളത്തെ ഇംഗ്ലീഷ് കലര്‍ത്തി 'മംഗ്ലീഷ്' ആക്കുമ്പോള്‍...അവയെ നേരമ്പോക്കായി മാത്രം കണ്ടു ചിരിച്ചിരുന്ന മലയാളി ഇപ്പോള്‍ അതാണ്...അത് മാത്രമാണ് ശരി എന്ന് പറഞ്ഞു തുടങ്ങിയോ? ദ്രിശ്യ ശ്രവ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങള്‍ ഒക്കെ ഉണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്.
ഭാഷയെ വളച്ചൊടിക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ ന്യായീകരിക്കാന്‍ എല്ലാ മാധ്യമങ്ങളും (ദൂരദര്‍ശന്‍ ഒഴികെ) ശ്രമിക്കുന്നത് ലാജ്ജാകരം തന്നെ. "എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.... വേണമെങ്കില്‍ മതി" എന്ന് ഒരു മാധ്യമ പ്രവര്‍ത്തക പറയുന്നത് അംഗീകരിക്കാന്‍ ഭാഷയെ സ്നേഹിക്കുന്ന എത്ര പ്രേക്ഷകര്‍ക്ക് കഴിയും....(ഓ വന്നിരിക്കുന്നു ഒരു ഭാഷാസ്നേഹി....!) നാളെ നമ്മുടെ സ്വന്തം കുട്ടികള്‍ ഇവരെപ്പോലെ "വികല-മലയാളവും വികല-വേഷവും" അനുകരിച്ചാല്‍ അവരെ തിരുത്താന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥ വിദൂരമല്ല. മറ്റുള്ളവരുടെ മുന്‍പില്‍ മലയാളി മോഡേണ്‍ ആണ്...മലയാളം അറിയാത്തത് പോലെ സംസാരിക്കും....ഉപ്പുമാവിന് സാള്‍ട്ട് മംഗോ ട്രീ എന്ന് പറയും... പക്ഷെ സ്വന്തം വീട്ടിനുള്ളില്‍ മലയാളി തനി നാടനാകും... ചോറ് കൈ കൊണ്ട് കഴിക്കും.... പായസം നക്കി വടിക്കും.... പക്ഷെ മറ്റുള്ളവര്‍ക്ക് മുന്നില്‍ മോണകാട്ടി 'മലയാലം' പറയുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.... റിയാലിറ്റി ഷോകള്‍ കൊണ്ട് മലയാളിക്ക് കിട്ടിയ പുതിയ കീഴ്വഴക്കം ....
ഈയിടെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ നമ്മുടെ ഒരു പഴയ അഭിനേത്രിയെ ജഡ്ജ് ആയി കണ്ടു.... കുറച്ചു വര്‍ഷങ്ങള്‍ അവര്‍ അമേരിക്കയില്‍ ആയിരുന്നത് കൊണ്ട് മലയാളം മറന്നു പോയി എന്ന് പറഞ്ഞു കേട്ടപ്പോള്‍ ശരിക്കും ലജ്ജ തോന്നിപ്പോയി....സ്വന്തം 'അമ്മയെ മറന്നുപോയി' എന്ന് കേട്ടത് പോലെ.....
അവതാരകരെ ഇഷ്ടപ്പെടാം.. അവരുടെ അവതരണ രീതികള്‍ ആസ്വദിക്കുകയും ആവാം... എന്നാല്‍ അവരുടെ അവതരണത്തിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കാന്‍ പാടില്ലാ.... "എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.... താല്പര്യമുള്ളവര്‍ കണ്ടാല്‍ മതി" എന്ന് ഒരു ജനപ്രിയ ചാനലിന്റെ അവതാരക പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ സാധിക്കില്ല എന്നാണു മലയാള ഭാഷാസ്നേഹികള്‍ പറയുന്നതെങ്കില്‍.... "ഇത്രയും കാലം പിന്നെ എന്നെ സഹിച്ചത് എന്തിനു" എന്ന് ആ അവതാരകക്കും ചോദിക്കാന്‍ അവകാശമുണ്ട്.... തെറ്റ് പ്രേക്ഷകരുടെ ഭാഗത്താണ്.... മുളയിലേ നുള്ളേണ്ട ഒന്നായിരുന്നു ഇത് എന്ന് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് തിരിച്ചറിവുണ്ടായിരിക്കുന്നു...നിറയെ കായ്ച്ചു നില്‍ക്കുന്ന മാവാണെങ്കിലും പുരക്കു മേലേ ചായ്ഞ്ഞാല്‍ വെട്ടുക തന്നെ വേണം....
മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്നതാണ് ഇപ്പോള്‍ പ്രേക്ഷകരുടെ അവസ്ഥ.... ടീ ആര്‍ പി റേറ്റ് കൂട്ടാന്‍ വേണ്ടി എന്തിനെയും ന്യായീകരിക്കുന്ന ചാനലുകാരുടെ ധാര്ഷ്ട്യത്തെക്കാള്‍ വലുതാണ് അവതാരകരുടെത്. മലയാളം സംസാരിക്കരിക്കുന്നത് എങ്ങനെ ആയിരിക്കരുത് എന്ന് ചോദിച്ചാല്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലെ അവതാരകയുടെത് പോലെ ആകരുത് എന്ന് നമ്മുടെ തലമുറയിലെ കുട്ടിപ്രേക്ഷകരെ പറഞ്ഞു ബോധ്യപ്പെടുത്തുക... അമ്മയെ ആംഗലേയവല്ക്കരിച്ചു മമ്മി(ജഡം) ആക്കിയത് പോലെ....
കുറിപ്പ് : മുകളില്‍ പറഞ്ഞ കാഴ്ചപ്പാടുകള്‍ എന്റേത് മാത്രമാണ്.... എന്നെപ്പോലെ ഞാന്‍ മാത്രമേയുള്ളൂ എന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല...എന്റെ കാഴ്ചപ്പാടുകളോട് അസ്സഹിഷ്ണുതയുള്ളവര്‍ സദയം ക്ഷമിക്കുക.